കാലവര്‍ഷക്കെടുതി രൂക്ഷമായ കേരളത്തിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം. പി ബെന്നി ബഹനാന് ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്കി.
സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങളാണ് ദിനംപ്രതി സംഭവിക്കുന്നത്. വിഷയം പ്രാധാന്യത്തോടെ കണ്ട് കേരളത്തിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നും, സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ബെന്നിബെഹ്നാന് ആവശ്യപ്പെട്ടു.
ചാലക്കുടി പുഴ ഒഴുകുന്ന പ്രദേശങ്ങളില്‍ ഇപ്പോഴും ജാഗ്രത തുടരുകയാണ്. കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ആശങ്ക ഒഴിഞ്ഞിട്ടില്ല. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നൂറ് കണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലാണ്. അപ്പര്‍ കുട്ടനാട്ടില്‍ വെള്ളക്കെട്ട് രൂക്ഷം.ആളുകളെ ക്യമ്പുകളിലേക്ക് മാറ്റി. 5 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം തൃശൂര്‍ പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.