Home News ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടറാക്കിയ സര്‍ക്കാര്‍ നടപടി നിയമവാഴ്ചയോടുള്ള ധിക്കാരം; കേരള മുസ്‌ലിം ജമാഅത്ത് 

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടറാക്കിയ സര്‍ക്കാര്‍ നടപടി നിയമവാഴ്ചയോടുള്ള ധിക്കാരം; കേരള മുസ്‌ലിം ജമാഅത്ത് 

98
0
മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടറാക്കിയ സര്‍ക്കാര്‍ നടപടി അത്യന്തം ഹീനവും നിയമവാഴ്ചയോടുള്ള ധിക്കാരവുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
കൊലപാതകക്കുറ്റം ചാര്‍ത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നേരിടുന്ന ഈ വ്യക്തിയെ ഇത്തരം സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നതിലൂടെ നിയമ ലംഘകരെയും തെളിവ് നശിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഓശാന പാടുന്ന വിധത്തിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്.
സത്യസന്ധതയോടെയും നീതിപൂര്‍വ്വമായും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കുന്നതാണിത്. ശ്രീറാം വെങ്കിട്ടരാമനെ ഉടന്‍ ആലപ്പുഴ കലക്ടര്‍ സ്ഥാനത്ത് മാറ്റണമെന്നും മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടന്നത്. നിലവില്‍ ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന രേണു രാജ് എറണാകുളം കളക്ടറാകും.
Previous articleപെണ്‍മക്കള്‍ പിതാവിന് ബാധ്യതയല്ല; ജീവനാംശ കേസില്‍ സുപ്രീംകോടതി 
Next articleസ്വര്‍ണവിലയില്‍ മാറ്റമില്ല; പവന്  37,520 രൂപ