Home News മുഖ്യമന്ത്രിക്കെതിരെ രാമനിലയത്തിലേക്കും പ്രതിഷേധം; സുരക്ഷ ശക്തമാക്കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ രാമനിലയത്തിലേക്കും പ്രതിഷേധം; സുരക്ഷ ശക്തമാക്കി പൊലീസ്

226
0

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂര്‍ രാമനിലയത്തിലേക്കും ശക്തമായ പ്രതിഷേധം. കൊച്ചിയിലും കോട്ടയത്തും പൊതുപരിപാടികള്‍ കഴിഞ്ഞാണ് തൃശ്ശൂരിലെ രാമനിലയം ഗസ്റ്റ് ഹൗസിലേക്ക് മുഖ്യമന്ത്രി എത്തിയത്. ഇവിടെയും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനവുമായാണ് എത്തിയത്. മുഖ്യമന്ത്രിയുടെ കോലവും പ്രതിഷേധക്കാര്‍ കത്തിച്ചു.

ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് പോകാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിരുന്നു.

മുഖ്യമന്ത്രി ഇന്ന് തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസിലാണ് രാത്രി താമസിക്കുന്നത്. പൊലീസ് വലയത്തിലാണ് ഗസ്റ്റ് ഹൗസ്. ചെല്ലാനത്തെ പരിപാടിക്ക് ശേഷമാണ് മുഖ്യമന്ത്രി തൃശൂരിലേക്ക് എത്തിയത്. നാല്‍പ്പതംഗ കമാന്‍ഡോ സംഘമാണ് മുഖ്യമന്ത്രിയെ വിന്യസിക്കുന്നത്. ഇന്ന് തൃശൂരില്‍ തങ്ങുന്ന മുഖ്യമന്ത്രി നാളെയാണ് മുഖ്യമന്ത്രി മലപ്പുറത്തേക്ക് എത്തുക പ്രതിപക്ഷ പ്രതിഷേധ സാധ്യതയെ തുടര്‍ന്ന് കോട്ടയത്തും കൊച്ചിക്കും കനത്ത സുരക്ഷയായിരുന്നു മുഖ്യമന്ത്രിക്ക് ഒരുക്കിയത്. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടാണ് പൊലീസിന്റെ കനത്ത സുരക്ഷ.

 

Previous articleസ്വര്‍ണം അയച്ച വ്യക്തിയേയും സ്വീകരിച്ച വ്യക്തിയേയും എല്ലാവര്‍ക്കും അറിയാം, പക്ഷേ പിടികൂടിയില്ല : കോടിയേരി
Next articleകാത്തിരിപ്പുകള്‍ക്ക് വിരാമം; എബ്രിഡ് ഷൈന്‍ നിവിന്‍ പോളി ആസിഫ് അലി ചിത്രം മഹാവീര്യര്‍ ജൂലൈ 21ന് വേള്‍ഡ് വൈഡ് റിലീസ്