Home News ബഫര്‍ സോണ്‍: 2019 ലെ ഉത്തരവ് തിരുത്തി മന്ത്രിസഭ, പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ...

ബഫര്‍ സോണ്‍: 2019 ലെ ഉത്തരവ് തിരുത്തി മന്ത്രിസഭ, പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും

120
0
തിരുവനന്തപുരം: 2019 ലെ ബഫര്‍ സോണ്‍ ഉത്തരവ് തിരുത്താന്‍ കേരളാ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ബഫര്‍ സോണില്‍ സുപ്രിംകോടതിയില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ വനം വകുപ്പിനെ ചുമതലപ്പെടുത്തി.
വനങ്ങള്‍ക്ക് ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ വരെയുള്ള ജനവാസ കേന്ദ്രങ്ങള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെടും എന്നായിരുന്നു 2019 ലെ ഉത്തരവ്. ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്.
ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫര്‍ സോണ്‍ നടപ്പാക്കുക എന്നതാണ് കേരളത്തിന്റെ നിലപാട്. കൂടാതെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പരിമിതികളും ആശങ്കകളും കോടതിയെ അറിയിക്കുകയും വേണം. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയില്‍ വിധി നടപ്പാക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തണം.
Previous articleസ്വത്ത് കണ്ടുകെട്ടാനുള്ള ഇഡിയുടെ അധികാരം സുപ്രിംകോടതി ശരിവെച്ചു
Next articleകോഴക്കേസ്: ബിഷപ്പ് ധര്‍മരാജ് റസാലം ഇഡി ഓഫീസില്‍ ഹാജരായി