Home News ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിക്കുന്നത്; പൃഥ്വിരാജ്

ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിക്കുന്നത്; പൃഥ്വിരാജ്

55
0
തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ കിഴക്കേകോട്ടയില്‍ നിര്‍മ്മിച്ച കേരളത്തിലെ ഏറ്റവും വലിയ കാല്‍നട മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു.  അഭിമാനം അനന്തപുരി എന്ന സെല്‍ഫി പോയിന്റിന്റെ ഉദ്ഘാടനം നടന്‍ പൃഥ്വിരാജ് നിവഹിച്ചു. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ കാല്‍നട മേല്‍പാലമാണ് കിഴക്കേകോട്ടയില്‍ നിര്‍മിച്ചത്
പൊതുമരാമത്ത് മന്ത്രി ഉദ്ഘടനം ചെയ്ത ചടങ്ങില്‍ നടന്‍ പൃഥ്വിരാജ് സുകുമാരന്‍ മുഖ്യാതിഥിയായിരുന്നു. 104 മീറ്റര്‍ നീളമുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും നീളംകൂടിയ കാല്‍നട മേല്‍പാലമാണ് തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ യാഥാര്‍ത്ഥ്യമായത്. കാത്തിരിപ്പിനൊടുവില്‍ ഉദ്ഘാടന വേദിയിലേക്ക് പ്രിയ താരം പ്രിത്വിരാജ് എത്തിയതോടെ ആവേശം ഇരട്ടിയായി
ഗാന്ധിപാര്‍ക്കിനു സമീപത്ത് നിന്നാരംഭിക്കുന്ന ആകാശപാത ആറ്റുകാല്‍ ബസ്്‌സ്റ്റോപ് ,കോവളം,വിഴിഞ്ഞം ബസ്്‌സ്റ്റോപ് എന്നിവിടങ്ങളിലൂടെ പാളയം,സ്റ്റാച്യൂ ബസ്്്‌സ്റ്റോപ്പുകളുടെ ഭാഗത്ത് അവസാനിക്കുന്നു. തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങള്‍ കണക്കിലെടുത്താണ് മേല്‍പാലം നിര്‍മിച്ചത്. 104 മീറ്റര്‍ നീളമുള്ള പാലം സംസ്ഥാനത്തു തന്നെ ഇത്തരത്തിലുള്ള മേല്‍പാലങ്ങളില്‍ ഏറ്റവും നീളം കൂടിയതാണ്.
 പ്രസംഗത്തിനിടെ പൃഥ്വിരാജ് ജനിച്ച നാട്ടില്‍ വരുമ്പോള്‍ എല്ലാവര്‍ക്കും ഉണ്ടാവുന്ന സന്തോഷമാണ് തനിക്കുമുള്ളതെന്നും ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിക്കുന്നത്, അതുകൊണ്ട് വന്നു കളയാമെന്ന് കരുതിയാണ് പരുപാടിക്ക് എത്തിയതെന്നും താരം പറഞ്ഞു. പ്രസംഗത്തിനിടെയാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജു ഏട്ടാ എന്ന് വിളിച്ച് പരുപാടിയിലേക്ക് ക്ഷണിച്ച കാര്യം പൃഥ്വിരാജ്  പറഞ്ഞത്.
Previous articleഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രവേശന വിലക്ക് പിന്‍വലിച്ച് ചൈന
Next articleദേശീയപാതയിലെ കുഴിയില്‍വീണു; പിന്നാലെയെത്തിയത് ലോറി, ദമ്പതികള്‍ക്ക് പരിക്ക്