സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. മാര്‍ച്ച് 11 നാണ് ബജറ്റ് അവതരണം.. രണ്ട് ഘട്ടങ്ങളിലായി ചേരുന്ന സഭ മാര്‍ച്ച് 23 ന് പിരിയുമെന്ന് സ്പീക്കര്‍ എംബി രാജേഷ് അറിയിച്ചു.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും ബജറ്റ് സമ്മേളനം ആരംഭിക്കുക. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച സഭ വീണ്ടും ചേരും. അന്തരിച്ച തൃക്കാക്കര എംഎല്‍എ പി.ടി.തോമസിന് അനുശോചനം അര്‍പ്പിച്ച് സഭ അന്നേക്ക് പിരിയും. ഫെബ്രുവരി 22,23,24 തീയതികളില്‍ ഗവണര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചര്‍ച്ച സഭയില്‍ നടക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.
രണ്ട് ഘട്ടമായി 14 ദിവസങ്ങളിലാണ് ബജറ്റ് സമ്മേളനം ചേരുന്നത്. മാര്‍ച്ച് 11 ന് ബജറ്റ് അവതരണത്തോടെയാണ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം. 14 മുതല്‍ 16 വരെ ബജറ്റില്‍ മേലുള്ള പൊതു ചര്‍ച്ച നടക്കും. നിലവില്‍ സഭാ നടപടികളുടെ വെബ്കാസ്റ്റിംഗ് ഒന്നര മണിക്കൂര്‍ വൈകിയാണ് നടക്കുന്നത്. ഇത് 15 മിനിട്ടായി കുറയ്ക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.