Home News സ്വപ്‌ന സുരേഷനെതിരെ കലാപ ആഹ്വാനശ്രമത്തിന് കേസെടുത്ത് പൊലീസ്

സ്വപ്‌ന സുരേഷനെതിരെ കലാപ ആഹ്വാനശ്രമത്തിന് കേസെടുത്ത് പൊലീസ്

235
0

സ്വപ്‌ന സുരേഷനെതിരെ കലാപ ആഹ്വാനശ്രമത്തിന് കേസെടുത്ത് കസബ പൊലീസ്. സിപിഐഎം നേതാവ് സി.പി.പ്രമോദ് പാലക്കാട് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയിലാണ് നടപടി. കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കല്‍ , ഐടി 65 എന്നീ വകുപ്പുകളാണ് ചുമത്തിയാണ് പാലക്കാട് കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കൂ എന്ന് പോലീസ് അറിയിച്ചു.

സ്വപ്ന നേരത്തെ നല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി കലാപത്തിന് ശ്രമിക്കുന്നു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇത് സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്തുന്നു. സ്വപ്നയുടെ മൊഴികള്‍ ചിലര്‍ വിശ്വസിച്ച് ആക്രമണത്തിന് മുതിരുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം എന്ന് കാട്ടിയാണ് സിപിഐഎം നേതാവ് പരാതി നല്‍കിയത്. മുന്‍ മന്ത്രി കെ.ടി.ജലീലും നേരത്തെ സ്വപ്നയ്ക്ക് എതിരെ കലാപ ആഹ്വാനത്തിന് ശ്രമം എന്ന് കാട്ടി പരാതി നല്‍കിയിരുന്നു.

Previous articleവിജിലൻസ് മേധാവി ഇടനിലക്കാർക്കൊപ്പം നിന്ന് സർക്കാരിനെതിരെ പ്രവർത്തിച്ചു, മുഖ്യമന്ത്രിയെ കൊല്ലാൻ ആർഎസ്സ്എസ്, കോൺഗ്രസ് ക്വട്ടേഷൻ; ആരോപണവുമായി ഇ പി ജയരാജൻ
Next articleവിമാനത്തിനുള്ളിൽ വെച്ചു പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നില്ല; ഇപിയുടെ ആരോപണം പൊളിയുന്നു