കര്‍ണ്ണാടകയില്‍ ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പുറത്താക്കി.ശിവമോഗ പബ്ലിക് സ്കൂളിലെ 58 വിദ്യാര്‍ഥികളെയാണ് പുറത്താക്കിയിരിക്കുന്നത്.
ക്ലാസ് മുറിയില്‍ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയിരുന്നു.
ഹിജാബ് ഞങ്ങളുടെ അവകാശമാണ്, ഹിജാബ് ഉപേക്ഷിക്കില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. സസ്പെന്ഷന് പിന്‍വലിക്കുന്നത് വരെ വിദ്യാര്‍ഥികളെ ക്യാമ്പസിനകത്ത് പ്രവേശിപ്പിക്കില്ലെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, മറ്റ് പ്രതിഷേധക്കാര്‍ക്കെതിരെയും സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധന ഉത്തരവുകള്‍ ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്.
ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ കാമ്പസിനകത്ത് പ്രവേശിപ്പിക്കാത്തതിന് പി.യു കോളേജ് അധികൃതര്‍ക്കെതിരെ ജില്ലാ ആസ്ഥാനത്ത് ഇവര്‍ പ്രതിഷേധം നടത്തിയിരുന്നു.