Home News സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നെഹ്റുവിനെ ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍

സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നെഹ്റുവിനെ ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍

92
0
സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ജവഹര്‍ ലാല്‍ നെഹ്റുവിനെ ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നല്‍കിയ പത്ര പരസ്യത്തിലാണ് നെഹ്റുവിനെ ഒഴിവാക്കിയത്.
മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, പട്ടേല്‍, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ലാലാ ലജ്പത് റായി, ബാല ഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍, ഡോ.ബി ആര്‍ അംബേദ്കര്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി, മൗലാനാ അബ്ദുള്‍ കലാം ആസാദ് എന്നിവരുടെ പേരുകളാണ് പ്രസിദ്ധീകരിച്ച പട്ടികയിലുണ്ട്. ഹിന്ദുത്വ ആശയപ്രചാരകന്‍ വി ഡി സവര്‍ക്കറുടെ പേരും പട്ടികയിലുണ്ട്. വിപ്ലവകാരി സവര്‍ക്കര്‍ എന്നാണ് പേരിനൊപ്പം വിശേഷിപ്പിച്ചിരിക്കുന്നത്.
അതേസമയം, സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസാന വട്ട ഒരുക്കങ്ങളിലാണ് രാജ്യം. ചെങ്കോട്ടയും പരിസരപ്രദേശങ്ങളും ത്രിവര്‍ണ പതാകകള്‍കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ഭീകരാക്രമണ മുന്നറിയിപ്പുകള്‍ ഉള്ളതിനാല്‍ അതീവ സുരക്ഷ ആണ് ഡല്‍ഹിയില്‍ ഒരുക്കിയിട്ടുള്ളത്. രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
Previous articleകെടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശം അപമാനകരം, ഒരു തരത്തിലും അംഗീകരിക്കാനാവാത്തത്; ഗവര്‍ണര്‍
Next articleയമുന നദി കരകവിഞ്ഞു; മൂവായിരത്തോളം പേര്‍ ദുരിതത്തില്‍, വീടുകളില്‍ വെളളം കയറി