കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിശ്ചയിച്ചിരുന്ന ഡല്‍ഹി യാത്ര റദ്ദാക്കി.നേരിയ ലക്ഷണങ്ങളാണുള്ളതെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി ബന്ധപ്പെട്ടവര്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയണമെന്നും കോവിഡ് പരിശോധിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു.
ജൂലൈ 25 ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ബൊമ്മൈ രണ്ട് ദിവസത്തെ ഡല്‍ഹി സന്ദര്‍ശനം നടത്തിയിരുന്നു.
ആസാദി കാ അമൃത് മഹോത്സവിന്റെ മൂന്നാം യോഗത്തിനായി ഡല്‍ഹിക്ക് പോകാനിരിക്കേയാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പങ്ക് എടുക്കുന്ന ചടങ്ങാണിത്.