കന്നഡ താരം രക്ഷിത് ഷെട്ടിയേയും ഒരു നായക്കുട്ടിയേയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളിയായ കിരണ്‍രാജ് സംവിധാനം ചെയ്ത ‘777 ചാര്‍ലി’ എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചാര്‍ളി കണ്ട് പൊട്ടിക്കരഞ്ഞിരിക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പൊട്ടിക്കരയുന്ന ബസവരാജിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ചാര്‍ളി കണ്ടതിന് ശേഷം തന്റെ വളര്‍ത്തുനായയെ ഓര്‍ത്ത് ബസവരാജിന് സങ്കടം സഹിക്കാനായില്ല. അദ്ദേഹത്തിന്റെ നായ സ്നൂബി കഴിഞ്ഞ വര്‍ഷം വിടവാങ്ങിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കണ്ണീര്‍ തുടച്ചശേഷം ഈ ചിത്രം എല്ലാവരും കാണണമെന്ന് മന്ത്രി പറഞ്ഞു
‘നായകളെക്കുറിച്ചുള്ള സിനിമകള്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ ഈ സിനിമയ്ക്ക് വികാരങ്ങളുമായും മൃഗങ്ങളുമായും ബന്ധമുണ്ട്. നായ അതിന്റെ വികാരങ്ങള്‍ കണ്ണുകളിലൂടെ പ്രകടിപ്പിക്കുന്നു. നായയുടെ സ്‌നേഹം നിരുപാധിക സ്‌നേഹമാണ്, അത് ശുദ്ധമാണ്, ‘ഇന്ത്യ ടുഡേയോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ചിത്രം എല്ലാവരും കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബൊമ്മൈ ഒരു നായ പ്രേമിയാണ്.