Home News കണ്ണൂര്‍ കോടതി വളപ്പില്‍ പൊട്ടിത്തെറി; ബോംബ് സ്ഫോടനമല്ലെന്ന് പ്രാഥമിക നിഗമനം

കണ്ണൂര്‍ കോടതി വളപ്പില്‍ പൊട്ടിത്തെറി; ബോംബ് സ്ഫോടനമല്ലെന്ന് പ്രാഥമിക നിഗമനം

113
0

കണ്ണൂര്‍ കോടതി വളപ്പില്‍ മാലിന്യം കത്തിക്കുന്നതിനിടെ പൊട്ടിത്തെറി. രാവിലെ 11.30 ഓടെയാണ് സംഭവം. പരിസരം വൃത്തിയാക്കിയശേഷം ചപ്പുചവറുകള്‍ക്ക് തീയിട്ടപ്പോഴാണ് സ്ഫോടനമുണ്ടായത്. ആര്‍ക്കും പരിക്കില്ല.

ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. സംഭവത്തില്‍ അസ്വാഭാവികത കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ബോംബ് പൊട്ടുമ്പോള്‍ ഉണ്ടാവുന്ന അവശിഷ്ടങ്ങളോ മണമോ മറ്റോ ശ്രദ്ധയില്‍പെട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

പഴയ ട്യുബ് ലൈറ്റുകള്‍ പൊട്ടിത്തെറിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്. വലിയ ശബ്ദത്തിലായിരുന്നു സ്ഫോടനമെങ്കിലും, ബോംബ് സ്ഫോടനമല്ലയെന്നാണ് പ്രാഥമിക നിഗമനം.

 

Previous articleപീഡന കേസ്: പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യും
Next articleപീഡന കേസ്: പി സി ജോര്‍ജ്ജ് അറസ്റ്റില്‍