Home News നേതൃത്വത്തെയല്ലാതെ അയലത്തുകാരെ വിമര്‍ശിക്കാന്‍ പറ്റുമോ? കാനം രാജേന്ദ്രന്‍

നേതൃത്വത്തെയല്ലാതെ അയലത്തുകാരെ വിമര്‍ശിക്കാന്‍ പറ്റുമോ? കാനം രാജേന്ദ്രന്‍

153
0

സമ്മേളനങ്ങളില്‍ വിമര്‍ശനങ്ങള്‍ സാധാരണമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നേതൃത്വത്തെയല്ലാതെ അയലത്തുകാരെ വിമര്‍ശിക്കാന്‍ പറ്റുമോ എന്നായിരുന്നു കാനം രാജേന്ദ്രന്റെ ചോദ്യം. സിപിഐ ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു കാനം. ഇടത് സര്‍ക്കാരിനെ പിണറായി സര്‍ക്കാരെന്ന് ബ്രാന്റ് ചെയ്തു എന്നുള്‍പ്പെടെയുള്ള വിമര്‍ശനങ്ങളായിരുന്നു ഇന്നലെ ഉയര്‍ന്നത്.

യുഡിഎഫിന്റെ ആഗ്രഹങ്ങള്‍ക്ക് ലൈസന്‍സില്ലെന്നായിരുന്നു യുഡിഎഫ് മുന്നണി വിപുലീകരണ വിഷയത്തില്‍ കാനത്തിന്റെ പരിഹാസം. സിപിഐയ്ക്ക് എതിര്‍പ്പുള്ള ഒരു പാര്‍ട്ടിയും എല്‍ഡിഎഫിലില്ലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമന് നിയമനം നല്‍കിയതിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കും കാനം രാജേന്ദ്രന്‍ മറുപടി പറഞ്ഞു. ശ്രീറാമിന്റെ നിയമനത്തെ എന്തിന് എതിര്‍ക്കണമെന്ന് കാനം ചോദിച്ചു. എകെജി സെന്റര്‍ ആക്രമിച്ച കേസ് പൊലീസ് അട്ടിമറിച്ചെന്ന് താന്‍ കരുതുന്നില്ലെന്നും കാനം പ്രതികരിച്ചു.

Previous articleക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ഥിനിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് കയറി ഇറങ്ങി
Next articleകുരങ്ങ് വസൂരി; രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടെയും സാമ്പിളുകള്‍ നെഗറ്റീവ്