Home News  കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിയുടെ കാപ്പ റദ്ദാക്കി

 കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിയുടെ കാപ്പ റദ്ദാക്കി

114
0
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ കാപ്പ റദ്ദാക്കി. കാപ്പ അഡൈ്വസറി ബോര്‍ഡിന്റേതാണ് തീരുമാനം. 2017നുശേഷം കേസുകളില്ലെന്നും മുന്‍ കേസുകള്‍ സി.പി.എം പ്രവര്‍ത്തകനായിരിക്കെയാണെന്നും കാണിച്ച് അര്‍ജുന്‍ ആയങ്കി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി.
സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അര്‍ജുന്‍ ആയങ്കി. ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അര്‍ജുന്‍ ചാലാട് കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. സിപിഐം ലീഗ്, സിപിഐഎം ബിജെപി സംഘര്‍ഷങ്ങളില്‍  പ്രതിസ്ഥനാനത്തുണ്ടായിരുന്ന  ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്‌ഐ ഇയാളെ പുറത്താക്കി.
സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെട്ട അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാപ്പ ചുമത്താന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും ശുപാര്‍ശ നല്‍കിയത്. കഴിഞ്ഞ മാസമാണ് അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. ഇയാള്‍ക്ക് ആറ് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാര്‍ശ സ്വീകരിച്ചാണ് റേഞ്ച് ഡി.ഐ.ജി ഉത്തരവ് പുറത്തിറക്കിയത്.
Previous articleസോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു
Next articleഅഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ ഭൂചലനം ; 5.4 തീവ്രത രേഖപ്പെടുത്തി