Home News ജനവിധി അംഗീകരിക്കുന്നു, എല്‍.ഡി.എഫിനേറ്റത് അപ്രതീക്ഷിത പരാജയം; കെ വി തോമസ്

ജനവിധി അംഗീകരിക്കുന്നു, എല്‍.ഡി.എഫിനേറ്റത് അപ്രതീക്ഷിത പരാജയം; കെ വി തോമസ്

168
0

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഉമ തോമസ് ചരിത്ര വിജയം സ്വന്തമാക്കിയപ്പോള്‍ പ്രതികരണവുമായി കെ വി തോമസ്. ജനവിധി അംഗീകരിക്കുന്നെന്നും ഉമ തോമസിനെ അഭിനന്ദിക്കുന്നുന്നെന്നും കെ.വി തോമസ് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേറ്റത് അപ്രതീക്ഷിത പരാജയമെന്നും എല്‍.ഡി.എഫും സി.പി.എമ്മും പരാജയ കാരണം അന്വേഷിക്കണമെന്നും കെ.വി തോമസ് പറഞ്ഞു.

കെ റെയില്‍ വേണ്ടവിധത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാവില്ല. എനിക്കെതിരെയുള്ള വിമര്‍ശനം ഞാന്‍ കണ്ണൂര്‍ പോയത് മുതല്‍ തുടങ്ങിയതാണ്. ഇതൊക്കെ സ്വാഭാവികമാണ്. ഞാന്‍ എന്നും വികസനത്തോടൊപ്പമാണ്. കേരളം ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. എറണാകുളത്തെ ട്രാഫിക് പ്രശ്‌നങ്ങളും വെള്ളക്കെട്ടും പരിഹരിക്കപ്പെടുന്നില്ല.ഇതിനെല്ലാം പരിഹാരം കണ്ടെത്തണം.’- കെ വി തോമസ് പറഞ്ഞു.

25,015 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഉമ തോമസിന് ജയം. 2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തിരിക്കുന്നത്.

 

 

Previous articleതൃക്കാക്കര തൂത്തുവാരി യുഡിഎഫ്; ഉമ തോമസ് നിയമസഭയിലേക്ക്; സർവകാല റെക്കോഡ് വിജയ൦ 25112 വോട്ടിന്റെ ലീഡിന്
Next articleവയനാട് ചുരമിറങ്ങാന്‍ ഒരുങ്ങി ‘ചെക്കന്‍’; റിലീസ് ജൂണ്‍ 10 ന്