Home News പി സി ജോര്‍ജിനെതിരായ നടപടി മുഖ്യമന്ത്രിയുടെ പകപോക്കല്‍, ഇത് ഇരട്ടത്താപ്പാണെന്നും കെ സുരേന്ദ്രന്‍

പി സി ജോര്‍ജിനെതിരായ നടപടി മുഖ്യമന്ത്രിയുടെ പകപോക്കല്‍, ഇത് ഇരട്ടത്താപ്പാണെന്നും കെ സുരേന്ദ്രന്‍

124
0

പി സി ജോര്‍ജിനെതിരായ നടപടി മുഖ്യമന്ത്രിയുടെ പകപോക്കലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രാഥമിക അന്വേഷണം പോലും നടത്താത്ത പൊലീസ് പി.സി. ജോര്‍ജിനെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി അവഗണിക്കുകയും സോളാര്‍ കേസിലെ പ്രതിയുടെ മൊഴിയുടെ പേരില്‍ പിസി ജോര്‍ജിനെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

പരാതിക്കാരി നല്‍കിയ മറ്റു പരാതികളില്‍ ആരെയും അറസ്റ്റ് ചെയ്യാത്ത പൊലീസ് പിണറായി വിജയനെ എതിര്‍ക്കുന്നതിന്റെ പേരില്‍ മാത്രമാണ് പി.സി ജോര്‍ജിനെതിരെ കേസെടുക്കുന്നത്. പ്രസംഗങ്ങളുടെ പേരില്‍ പി.സി ജോര്‍ജിനെ ജയിലിലടയ്ക്കാന്‍ കഴിയാത്തതിന്റെ പക വീട്ടുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ പ്രതിയുടെ തുമ്പ് പോലും ഇതുവരെ കിട്ടാതിരുന്ന പൊലീസ് നാണക്കേട് മറയ്ക്കാനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തില്‍ നിന്നും വിഷയം മാറ്റാന്‍ രാഷ്ട്രീയ എതിരാളികളെ മുഴുവന്‍ വേട്ടയാടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Previous articleസംസ്ഥാനത്തെ പഞ്ചായത്ത് ഓഫീസുകള്‍ നാളെ പ്രവര്‍ത്തിക്കും
Next articleബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണ, പിണറായി വിജയനെ എന്തുകൊണ്ട് ഇഡി ചോദ്യം ചെയ്യുന്നില്ല; രാഹുല്‍ ഗാന്ധി