Home News എകെജി സെന്റര്‍ ആക്രമിച്ച പ്രതികള്‍ ആരെന്ന് പുറത്തുവിടണം: കെ സുധാകരന്‍

എകെജി സെന്റര്‍ ആക്രമിച്ച പ്രതികള്‍ ആരെന്ന് പുറത്തുവിടണം: കെ സുധാകരന്‍

164
0

എകെജി സെന്റര്‍ ആക്രമണത്തിലെ പ്രതികള്‍ ആരെന്ന് പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പ്രതികള്‍ ആരെന്ന് പുറത്തുവിട്ടാല്‍ കോണ്‍ഗ്രസ് അല്ലെന്ന് വ്യക്തമാകുമെന്നും കെ സുധാകരന്‍ പറഞ്ഞു.

ഇ പി ജയരാജന്റെ ബുദ്ധിയിലാണ് ആക്രമണമെന്ന ആശയം തോന്നിയത്. രാഹുല്‍ ഗാന്ധി യാത്രയുടെ നല്ല അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ എന്നും സുധാകരന്‍ ആരോപിച്ചു.

മുഖ്യമന്ത്രിക്ക് പലതിനും മറുപടി പറയാന്‍ കഴിയാത്ത സാഹചര്യമാണ്. എംപി ഓഫിസ് അക്രമത്തില്‍ പ്രതികളെ സിപിഐഎം സംരക്ഷിക്കുന്നെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

 

Previous articleയുഎസില്‍ കറുത്ത വര്‍ഗക്കാരി സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു; പുതുചരിത്രം
Next articleമലേഷ്യ ഓപ്പണ്‍: സിന്ധുവും പുറത്ത്