ഇടതുഭരണകാലത്ത് വൈദ്യുതി ബോര്‍ഡില്‍ നടന്ന തീവെട്ടിക്കൊള്ളകളുടെ ഞെട്ടിക്കുന്ന കഥകളാണ് ഇപ്പോള്‍ പുറത്തുവന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. അഴിമതിയുടെ മഞ്ഞുമലയുടെ അറ്റംമാത്രമാണ് പുറത്തുവന്നതെന്നും സമഗ്രമായ അന്വേഷണത്തിലൂടെ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
ഇടതുസര്‍ക്കാര്‍ നടത്തിയെ വെട്ടിപ്പിനെ തുടര്‍ന്ന് കനത്ത നഷ്ടത്തിലോടുന്ന വൈദ്യുതി ബോര്‍ഡ് വൈദ്യുതി നിരക്ക് കൂട്ടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ഇതിനെതിരേ വന്‍ ജനകീയപ്രക്ഷോഭം ഉണ്ടാകുമെന്നു സുധാകരന് പറഞ്ഞു.
പാര്‍ട്ടി ഓഫീസ് പോലെ കെഎസ്ഇബി പ്രവര്‍ത്തിച്ചുയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആരോപണം ഉന്നയിച്ചു. ചെയര്മാന് ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണ്.ഇതില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്ഇബിയുടെ നൂറുകണക്കിന് ഏക്കര്‍ സ്ഥലങ്ങള്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങള്‍ക്ക് തുച്ഛമായ പാട്ടത്തിന് കൊടുത്തു. കോടികളുടെ നഷ്ടമാണ് ഇതുവഴി കെഎസ്ഇബിക്കുണ്ടായത്. ഈ നഷ്ടം സാധാരണക്കാരുടെ തലയിലിട്ടെന്നും അദ്ദേഹം പറഞ്ഞു.