Home News പിണറായി എന്ന എകാധിപതിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം, മതനിരപേക്ഷ കേരളത്തിനുള്ളതാണ് ഈ വിജയം; കെ കെ രമ

പിണറായി എന്ന എകാധിപതിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം, മതനിരപേക്ഷ കേരളത്തിനുള്ളതാണ് ഈ വിജയം; കെ കെ രമ

188
0

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് വിജയം പിണറായി എന്ന എകാധിപതിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണെന്ന് കെ.കെ.രമ എംഎല്‍എ. ജനാധിപത്യ മതനിരപേക്ഷ കേരളത്തിനുള്ളതാണ് ഈ വിജയം. പിണറായിയ്ക്ക് തുടര്‍ഭരണം ലഭിച്ചത് കോവിഡ് കാലത്ത് നടത്തിയ ഇവന്റ് മാനേജ്മെന്റ് പ്രചാരണത്താലാണ്. ഭരണമികവായിരുന്നെങ്കില്‍ തൃക്കാക്കരയിലും വിജയിക്കേണ്ടതായിരുന്നു രമ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു തൃക്കാക്കരയില്‍ ഈ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തിരുന്നത്. അവിടെ ക്യാമ്പ് ചെയ്ത് കൊണ്ട് എല്ലാ മന്ത്രിമാരും എംഎല്‍എമാരും പ്രചാരണം നടത്തിയ തെരഞ്ഞെടുപ്പാണിത്. അതുകൊണ്ട് തന്നെ ഈ സര്‍ക്കാരിനാകെ ഏറ്റ തിരിച്ചടിയാണ് തൃക്കാക്കരയിലേതെന്നും കെ.കെ.രമ പറഞ്ഞു.

‘കെ റെയില്‍ പോലെ ജനവിരുദ്ധ വികസന നിലപാട് അംഗീകരിക്കില്ലെന്ന് തെളിഞ്ഞു. അതിജീവിതയുടെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് തൃക്കാക്കരയിലെ സ്ത്രീ വോട്ടര്‍മാര്‍ അടക്കം നല്‍കിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കെ കെ രമ പറഞ്ഞു.

 

Previous articleകോവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടയില്‍ 4,041 പേര്‍ക്ക് രോഗം
Next articleനാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധിക്ക് വീണ്ടും ഇ.ഡി നോട്ടീസ്, 13ന് ഹാജരാകണം