ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തുന്ന സഭയില്‍ ഗവര്‍ണറുടെ അപ്രതീക്ക് പാത്രമായ ഐഎഎസ് ഉദ്യോഗസ്ഥന് കെ.ആര് ജ്യോതിലാലും. കഴിഞ്ഞ ദിവസമാണ് ഗവര്‍ണറുടെ അപ്രീതിക്ക് പാത്രമായ കെആര്‍ ജ്യോതിലാലിനെ പൊതുഭരണ സംക്രട്ടി സ്ഥാനത്ത് നിന്ന് നീക്കിയത്. ഇന്നലെ പൊതുഭരണ സംക്രട്ടി സ്ഥാനത്ത് നിന്ന് നീക്കിയ ആര് ജ്യോതിലാല്‍ ഉദ്യോഗസ്ഥ ഗ്യാലറിയിലാണ് ഇരിക്കുന്നത്.
സര്‍ക്കാര്‍ പൊതുഭരണ വകുപ്പ് സെക്രട്ടറിയായ കെ.ആര്.ജ്യോതിലാലിനെ മാറ്റി ശാരദ മുരളീധരനാണ് പകരം ചുമതല നല്‍കിയത്. ഗവര്‍ണറുമായുള്ള ഭിന്നതയ്ക്കിടെയാണ് മാറ്റം. അതേസമയം നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തി.
നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒപ്പുവെക്കാന്‍ വൈകിയതിന് പിന്നാലെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കൊടുക്കള്‍ വാങ്ങലുകള്‍ നടക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗവര്‍ണര്‍ക്കുവേണ്ടി പൊതുഭരണ സെക്രട്ടറിയുടെ തലവെട്ടി വെള്ളിപ്പാത്രത്തില്‍ വെച്ചുനല്കിയെന്നായിരുന്നു ആരോപണം.