Home News ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും

ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും

71
0

 

ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും. രണ്ടാഴ്ച്ച മുന്‍പായിരുന്നു അച്ഛന് സുഖമില്ലാത്തതിനാല്‍ ഫ്‌ലൈറ്റ് ഗണ്ണറായ എ പ്രദീപ് അവധിക്ക് ജന്മനാട്ടില്‍ എത്തിയത് . അപകട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സഹോദരനും ബന്ധുവും ഊട്ടിയിലേക്ക് പുറപ്പെട്ടു

അസുഖ ബാധിതനായ അച്ഛനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. പ്രദീപിന്റെ ഭാര്യയും അഞ്ചും രണ്ടും വയസുകളുള്ള കുട്ടികളും കോയമ്പത്തൂരിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ജന. ബിബിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റേറ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണാറായിരുന്നു എ പ്രദീപ്. വിവരം ഇന്ന് അമ്മയെ വിവരം അറിയിച്ചിട്ടുണ്ട്.

രണ്ടാഴ്ച മുന്‍പ് പ്രദീപ് നാട്ടില്‍ വന്നുപോയതാണ്. അച്ഛന്‍ ഐസിയുവിലായിരുന്നു. പ്രദീപ് ആശുപത്രിയില്‍ തന്നെ ആയിരുന്നു. അച്ഛന്‍ ഡിസ്ചാര്‍ജ് ആയിക്കഴിഞ്ഞ് കഴിഞ്ഞ ആഴ്ച പ്രദീപ് തിരികെ പോയി. ഭാര്യയും രണ്ട് മക്കളും അവിടെയാണ്. മൂത്ത മകന്‍ അവിടെ പഠിക്കുകയാണ്. മകള്‍ക്ക് രണ്ട് വയസേ ആയിട്ടുള്ളൂ

Previous articleഹെലികോപ്റ്റര്‍ അപകടം; ഡിഎന്‍എ പരിശോധന അവസാനിച്ചു; വെല്ലിംഗ്ടണില്‍ ഇ്ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍
Next articleബിപിന്‍ റാവത്തിന്റെ അപകട മരണം; അനുശോചനം അറിയിച്ച് അമേരിക്ക