Home News പൊറുക്കുക എന്നൊരു വാക്ക് മലയാളിയെ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധി: ജോയ് മാത്യു

പൊറുക്കുക എന്നൊരു വാക്ക് മലയാളിയെ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധി: ജോയ് മാത്യു

166
0

പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓര്‍മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100 മാര്‍ക്കെന്ന് നടന്‍ ജോയ് മാത്യു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്റെ ഓഫീസ് ആക്രമിച്ചതില്‍ പ്രതികരിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ചായിരുന്നു നടന്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അക്രമം നടത്തിയത് കുട്ടികളാണ്. നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും കുട്ടികളാണ് അത് ചെയ്തത്. കുട്ടികളായതുകൊണ്ട് തന്നെ തനിക്ക് അവരോട് പരിഭവവും ദേഷ്യവുമില്ലെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുട്ടികളുടെ ഈ പ്രവര്‍ത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഇവര്‍ തിരിച്ചറിയണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

 

Previous articleവിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം: ഇരയായ നടി സുപ്രീംകോടതിയില്‍
Next articleമണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി