Home News ‘മുൻപും കോട്ടകൾ തകർക്കപ്പെട്ടിട്ടുണ്ട്, ഇക്കുറി അത് ആവർത്തിക്കും”; വിജയം ഉറപ്പെന്ന് ഡോ. ജോ ജോസഫ്

‘മുൻപും കോട്ടകൾ തകർക്കപ്പെട്ടിട്ടുണ്ട്, ഇക്കുറി അത് ആവർത്തിക്കും”; വിജയം ഉറപ്പെന്ന് ഡോ. ജോ ജോസഫ്

180
0

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം ഉറപ്പെന്ന് ജോ ജോസഫ്. മുൻപും കോട്ടകൾ തകർക്കപ്പെട്ടിട്ടുണ്ടെന്നും ഇക്കുറിയും അത് ആവർത്തിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിൽ വിജയിച്ചാൽ എംഎൽഎ ഓഫീസിനോട് ചേർന്ന് എല്ലാ മാസവും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്രാവശ്യം തൃക്കാക്കര ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സെഞ്ചുറി വിജയം നേടിക്കൊടുക്കാൻ പോവുകയാണെന്നും അക്കാര്യത്തിൽ യാതൊരു സംശയവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളും ഒരു മാറ്റം ആഗ്രഹിക്കുന്നു. തൃക്കാക്കര കേരളത്തിൻ്റെ പരിഛേദമാണ്. എല്ലാ ഭാഗത്തുനിന്നുമുള്ള ജനങ്ങൾ താമസിക്കുന്ന സ്ഥലമാണ് തൃക്കാക്കരയെന്നും അതുകൊണ്ട് തന്നെ കേരളത്തിൽ നടക്കുന്നത് എന്താണെന്ന് കൃത്യമായി അവർക്കാര്യമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നടക്കുന്ന വികസനക്കുതിപ്പിനൊപ്പമാകാൻ തൃക്കാക്കരയ്ക്കും ആകണമെങ്കിൽ ഭരണപക്ഷത്തുള്ള ഒരു എംഎൽഎ വേണമെന്ന് അവർക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് നടന്നപ്പോൾ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നത്. ആ സമയത്ത് തൃക്കാക്കര മാറിച്ചിന്തിച്ചിരുന്നു. അതിനു ചില പ്രത്യേക കാരണങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ കാരണങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇവിടെ നേടും.”- ജോ ജോസഫ് പറഞ്ഞു.

Previous articleദിലീപിന് ഇന്ന് നിർണ്ണായക ദിവസം; ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഇന്ന് കോടതിയിൽ
Next articleതൃക്കാക്കരയില്‍ എന്‍ഡിഎയ്ക്ക് അനുകൂലമായ അടിയൊഴുക്ക്‌; വിജയ പ്രതീക്ഷയെന്ന് എ.എന്‍ രാധാകൃഷ്ണന്‍