Home News വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിൽ; പ്രതികരണവുമായി ജോ ജോസഫ്

വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിൽ; പ്രതികരണവുമായി ജോ ജോസഫ്

179
0

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആളെ പോലീസ് പിടികൂടി. മലപ്പുറം കോട്ടക്കൽ സ്വദേശിയും ലീഗ് അനുഭാവിയായുമായ അബ്ദുൽ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ട്വിറ്ററിൽ വ്യാജ ഹാൻഡിലുണ്ടാക്കിയാണ് ഇയാൾ വിഡിയോ അപ്ലോഡ് ചെയ്തത്. ഈ ഹാൻഡിലിൻ്റെ ബേസിക്ക് ലിങ്ക് ആയി നൽകിയത് ഇയാളുടെ ഒറിജിനൽ ഹാൻഡിൽ ആയിരുന്നു. ഇതിൻ്റെ ചുവടുപിടിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇയാളെ ഇപ്പോൾ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്യുകയാണ്.

വ്യാജ വിഡിയോ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തൃക്കാക്കര എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് പ്രതികരണവുമായെത്തി. സംഭവത്തിൻ്റെ സത്യാവാസ്ഥ പുറത്തു വരണമെന്നും എല്ലാം ജനം അറിയണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്യാത്തിടത്തോളം ശിക്ഷിക്കപ്പെടില്ല, സംശയത്തിൻ്റെ മുനപോലും തനിക്ക് നേരെ ഉണ്ടായില്ല. പൊലീസ് കൃത്യമായി ഇടപെട്ടതിൽ സന്തോഷമുണ്ടെന്നും ജോ ജോസഫ് പറഞ്ഞു.

തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടു ആസൂത്രിതമായ ഒരു നീക്കമാണ് ഉണ്ടായത്. തനിക്ക് നേരേ മാത്രമല്ല കുടുംബത്തെയും ബന്ധുക്കളെയും അപമാനിച്ചപ്പോഴാണ് താൻ പ്രതികരിച്ചത്. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇപ്പോൾ ഉത്തരം ലഭിച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ആരാണെന്ന് ജനങ്ങൾക്ക് മനസിലായി എന്നും ജോ ജോസഫ് കൂട്ടിച്ചേർത്തു.

Previous articleഅവന് നേതൃപാടവമുണ്ട്; ഭാവിയിൽ ഇന്ത്യയെ നയിച്ചേക്കും: ഹാർദ്ദിക് പാണ്ഡ്യയെ വാനോളം പുകഴ്ത്തി സുനിൽ ഗവാസ്കർ
Next articleതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫിസര്‍ പോലീസ് പിടിയില്‍