Home News ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു; നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോയ്ക്കും പുരസ്‌കാരം

ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു; നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോയ്ക്കും പുരസ്‌കാരം

267
0

രണ്ട് വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. 56ാമത് പുരസ്‌കാരത്തിന് അസമീസ് സാഹിത്യകാരന്‍ നീല്‍മണി ഫൂക്കന്‍ അര്‍ഹനായി. 2020ലെ ജ്ഞാനപീഠ പുരസ്‌കാരത്തിന് കൊങ്കണി എഴുത്തുകാരന്‍ ദാമോദര്‍ മോസോയും അര്‍ഹനായി.

സൂര്യ ഹേനു നമി ആഹെ ഈ നൊടിയേടി, ഗുലാപി ജാമൂര്‍ ലഗ്‌ന, കൊബി എന്നിവയാണ് ഫൂക്കന്റെ പ്രധാന കൃതികള്‍. കൊബിത സമാഹാരത്തിന് 1981ലെ അസമീസ് സാഹിത്യ പുരസ്‌കാരം ലഭിച്ചിരുന്നു. 1990ല്‍ പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
നീല്‍മണി ഫൂക്കന്റെ ‘കൊബിത’ എന്ന കവിതാ സമാഹാരം നിരവധി ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.

ഗോവയിലെ പ്രമുഖ കഥാകൃത്താണ് ദാമോദര്‍ മോസോ. സൂദ്, കാര്‍മെലിന്‍, സുനാമി സിമോണ്‍, ഗാഥോണ്‍, സഗ്രാന്ന എന്നിവയാണ് മൗസോയുടെ പ്രധാന കൃതികള്‍. കാര്‍മെലിന്‍ നോവലിന് 1983ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.

Previous articleബിജെപി പാർലമെന്ററി പാർട്ടി യോഗം: പാർലമെന്റ് സമ്മേളനങ്ങളിൽ എംപിമാർ സ്ഥിരമായി പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി
Next articleമുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയ്ക്ക് അന്താരാഷ്ട്ര ജനാധിപത്യ ബോഡിയിൽ ചേരാൻ ക്ഷണം