Home News ഭയപ്പെടേണ്ട അടുത്തത് നിങ്ങളാണ്; ജെ.കെ.റൗളിംഗിന് നേരെ വധഭീഷണി

ഭയപ്പെടേണ്ട അടുത്തത് നിങ്ങളാണ്; ജെ.കെ.റൗളിംഗിന് നേരെ വധഭീഷണി

96
0
കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് എഴുത്തുകാരനുമായ സല്‍മാന്‍ റുഷ്ദിയെ പിന്തുണച്ചതിന് ലോകപ്രശസ്ത സാഹിത്യകാരി ജെ.കെ.റൗളിംഗിന് നേരെ വധഭീഷണി.
പാകിസ്ഥാനില്‍ നിന്നുള്ള മതമൗലികവാദിയാണ് റൗളിംഗിന് നേരെ വധഭീഷണി മുഴക്കിയത്. സല്‍മാന്‍ റുഷ്ദിയ്ക്ക് കുത്തേറ്റതിന് പിന്നാലെ ‘ ഈ വാര്‍ത്ത എന്നെ ഭയപ്പെടുത്തുന്നു,? ഈ നിമിഷം ഞാന്‍ അസ്വസ്ഥയാണ്. അദ്ദേഹം സുഖം പ്രാപിക്കട്ടെ എന്ന് ജെ. കെ. റൗളിംഗ് ട്വിറ്ററില്‍ കുറിച്ചിരുന്നു.
ഇതിനെതുടര്‍ന്ന് ഭയപ്പെടേണ്ട അടുത്തത് നിങ്ങളാണ് എന്ന ഭീഷണി സന്ദേശം പാകിസ്ഥാനില്‍ നിന്നുള്ള മീര്‍ ആസിഫ് അസീസ് എന്നയാളുടെ അക്കൗണ്ടില്‍ നിന്ന് റൗളിംഗിന് ലഭിക്കുകയായിരുന്നു.
ഇയാള്‍ റുഷ്ദിയെ ആക്രമിച്ച ന്യൂ ജഴ്‌സിയില്‍ നിന്നുള്ള അക്രമി ഹാദി മാറ്റാറെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ നടന്ന് ഒരു സാഹിത്യ പരിപാടിക്കിടെയാണ് റുഷ്ദിയെ ആക്രമിച്ചത്. ഇദ്ദേഹത്തെം നിരവധി തവണയാണ് ആക്രമി കുത്തിയത്.
Previous articleഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 500 കി.മി വരെ സഞ്ചരിക്കും; ഇലക്ട്രിക് കാറുമായി ഒല
Next articleരാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; മനോജ് എബ്രഹാം അടക്കം കേരളത്തിലെ 12 ഉദ്യോഗസ്ഥര്‍ക്ക് മെഡല്‍