ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയ്ക്കുനേരെ ഗ്രനേഡ് ആക്രമണം. ഓൾഡ് സിറ്റിയിലെ ഖ്വാജ ബസാർ മേഖലയിൽ ആണ് ആക്രമണം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. സംഭവത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. മറ്റാർക്കും പരിക്കുകളില്ല.
ആക്രമണത്തിനിടെ രണ്ട് കടകൾക്ക് കേടുപാടുകൾ ഉണ്ടായി. ഒരു കട പൂർണമായി തകർന്നതായാണ് റിപ്പോർട്ട്. കടയുടെ ചില്ലുകൾ ഗ്രനേഡ് പതിച്ച ആഘാതത്തിൽ തകർന്നു. ആക്രമണം നടന്നയുടനെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഭീകരരെ കണ്ടെത്താനായില്ല. ഇവർക്കായി സമീപസ്ഥലങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. പ്രദേശത്തു കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്