Home News ജവാദ് ചുഴലിക്കാറ്റ് ; ആന്ധ്രാപ്രദേശില്‍ 54,008 പേരെ മാറ്റിപ്പാര്‍പ്പിച്ചു; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ജവാദ് ചുഴലിക്കാറ്റ് ; ആന്ധ്രാപ്രദേശില്‍ 54,008 പേരെ മാറ്റിപ്പാര്‍പ്പിച്ചു; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

298
0

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരത്ത് എത്താന്‍ സാധ്യതയുളളതിനാല്‍ മൂന്ന് ജില്ലകളില്‍ നിന്നും 54,008 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ശ്രീകാകുളം ജില്ലയില്‍ നിന്ന് 15,755 പേരെയും വിജയനഗരത്തില്‍ നിന്ന് 1700 പേരെയും വിശാഖപട്ടണത്ത് നിന്ന് 36,553 പേരെയും രക്ഷാസംഘം ഒഴിപ്പിച്ചു.

ഈ ജില്ലകളില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ടാണ് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്. സ്‌കൂളുകളിലും കമ്മ്യൂണിറ്റി ഹാളുകളിലുമായി 197 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) 11 ടീമുകളെ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആര്‍എഫ്) അഞ്ച് ടീമുകളും കോസ്റ്റ് ഗാര്‍ഡിന്റെ ആറ് ടീമുകളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ട് ഹെലികോപ്റ്ററുകള്‍ സജ്ജമാണ്.

കൂടാതെ, ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വടക്ക് തീരദേശ ജില്ലകളായ ശ്രീകാകുളം, വിശാഖപട്ടണം, വൈശ്യനഗരം ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി വൈഎസ് ജഗ്മേഹന്‍ റെഡ്ഡി നിര്‍ദ്ദേശം നല്‍കി.

 

Previous articleവാക്‌സിന്‍ എടുക്കാത്തവരെ പൊതു സ്ഥലങ്ങളില്‍ പ്രവേശിപ്പിക്കില്ല; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മധുര
Next articleഇന്ത്യൻ വിദേശ റിസർവ് ശേഖരം 2.71 ബില്യൺ ഡോളറായി കുറഞ്ഞു