Home News ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരത്തെത്തും

ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരത്തെത്തും

64
0

 

ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ഞായറാഴ്ച ഒഡീഷയിലെ പുരി തീരം തൊടും. ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍, ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്തിന്റെ വടക്ക് തീരദേശ ജില്ലകളായ ശ്രീകാകുളം, വിശാഖപട്ടണം, വൈശ്യനഗരം ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. മേഖലയില്‍ പ്രത്യേക ശ്രദ്ധയും മുന്നൊരുക്കങ്ങളും നടത്തണമെന്ന് മുഖ്യമന്ത്രി വൈഎസ് ജഗ്മേഹന്‍ റെഡ്ഡി നിര്‍ദ്ദേശിച്ചു. ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളെ ഈ മൂന്ന് ജില്ലകളിലും വിന്യസിച്ചിട്ടുണ്ട്. (jawad cyclone andhra pradesh)

തമിഴ്‌നാടിന്റെ തീരദേശ ജില്ലകളായ കന്യാകുമാരി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ഈറോഡ്, സേലം, നാമക്കല്‍, തിരുപ്പൂര്‍ ജില്ലകളില്‍ ഞായറാഴ്ച മഴയുണ്ടാകും. ഒറ്റപ്പെട്ട കനത്ത മഴയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിട്ടുള്ളത്.

പശ്ചിമ ബംഗാളിന്റെ തെക്കന്‍ ഭാഗത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലെ, പ്രധാനമായും സൗത്ത് 24 പര്‍ഗാനാസ്, പുര്‍ബ മെദിനിപൂര്‍ ജില്ലകളിലെ നിവാസികളെ ഉയര്‍ന്ന സ്ഥലങ്ങളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്; കേരളത്തിന്റെ ആവശ്യം ഇന്നലെയും തമിഴ്നാട് അംഗീകരിച്ചില്ല

Previous articleഒമിക്രോണ്‍: പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ദക്ഷിണേന്ത്യയില്‍ ശക്തമാക്കി
Next articleമുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ്