Home News അസമിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ ജപ്പാൻ ജ്വരം പടരുന്നു; 44 പേർ മരിച്ചു

അസമിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ ജപ്പാൻ ജ്വരം പടരുന്നു; 44 പേർ മരിച്ചു

47
0

അസമിൽ ആശങ്ക ഉയർത്തിക്കൊണ്ട് ജപ്പാൻ ജ്വരം പടരുന്നു. ഇതുവരെ രോഗം ബാധിച്ച് 44 പേർ മരിച്ചു. ദേശീയ ആരോഗ്യ മിഷനാണ് കണക്കുകൾ പുറത്തു വിട്ടത്. രോഗം വേഗത്തിൽ പടരുന്ന പ്രളയ ബാധിത പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ 274 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നാഗാവ്, ചിരാംഗ്, തിൻസൂകിയ, ജോർഹട്ട്, കാമരൂപ് എന്നീ ജില്ലകളിലാണ് രോഗബാധ രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ അസമിൽ 660 പേരാണ് ജ്വരം ബാധിച്ച് മരിച്ചത്.

പ്രളയബാധിത പ്രദേശങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകളിൽ കൊതുക് മുട്ടയിടുന്നതാണ് രോഗം ഇത്തരം മേഖലകളിൽ കൂടുതലായി വ്യാപിക്കാൻ കാരണം. അതിനാൽ, ഇത്തരം ഉറവിടങ്ങൾ നശിപ്പിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഒപ്പം ബോധവത്കരണ പരിപാടികളും സാർവത്രികമാക്കാൻ ആരോഗ്യ പ്രവർത്തകർക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.

Previous articleകൊല്ലത്ത് പ്രസവത്തെ തുടർന്ന് ‘അമ്മ മരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന നവജാത ശിശുവും മരിച്ചു
Next articleസിൽവർ ലൈൻ പദ്ധതിയ്ക്ക് ബദലായി അതിവേഗ പാത; നേമം ടെർമിനൽ ഉപേക്ഷിക്കില്ല: വി മുരളീധരൻ