Home News ഭീകരാക്രമണം: കശ്മീരില്‍ ഉന്നത തല യോഗം വിളിച്ച് അമിത് ഷാ

ഭീകരാക്രമണം: കശ്മീരില്‍ ഉന്നത തല യോഗം വിളിച്ച് അമിത് ഷാ

182
0

ജമ്മുകശ്മീരില്‍ ഭീകരാക്രമണം ഉയരുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു. വെള്ളിയാഴ്ചയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. അതിനിടെ ഷോപിയാനില്‍ ഇന്ന് വീണ്ടും ആക്രമണം ഉണ്ടായി. തുടര്‍ന്നാണ് യോഗം വിളിച്ച് ചേര്‍ത്തത്.

ഷോപിയാനിലാണ് പ്രദേശവാസിക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. കാലിന് പരിക്കേറ്റ ഫാറൂഖ് അഹമ്മദ് ഷെയ്ഖ്‌നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോപിയാനിലെ കീഗാം മേഖലയിലെ ചിദ്രെനിലാണ് സംഭവം. ജമ്മു കശ്മീരില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് പരാതിയറിയിക്കാന്‍ പ്രത്യേക സെല്‍ ഒരുക്കിയെന്ന് അധികൃതര്‍ അറിയിച്ചു.

കശ്മീര്‍ താഴ്‌വരയില്‍ ഒരു വര്‍ഷത്തിനിടെ പതിനാറ് ആസൂത്രിത കൊലപാതകങ്ങള്‍ നടന്നതായാണ് പൊലീസ് കണക്ക്. അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഗ്രാമത്തലവന്മാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്.

Previous articleഗാംഗുലി ബിസിസിഐ അധ്യക്ഷസ്ഥാനം രാജിവെച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി ജയ് ഷാ
Next articleസിനിമ ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു