Home News മഹാരാഷ്ട്രയില്‍ ഷിന്‍ഡെ മുഖ്യമന്ത്രിയാകണമെന്ന് പാര്‍ട്ടി തീരുമാനിച്ചത് കനത്ത ഹൃദയത്തോടെ;  ബിജെപി സംസ്ഥാന അധ്യക്ഷന്‍

മഹാരാഷ്ട്രയില്‍ ഷിന്‍ഡെ മുഖ്യമന്ത്രിയാകണമെന്ന് പാര്‍ട്ടി തീരുമാനിച്ചത് കനത്ത ഹൃദയത്തോടെ;  ബിജെപി സംസ്ഥാന അധ്യക്ഷന്‍

109
0
മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയതിന് പിന്നാലെ  ബി.ജെ.പിയും ശിവസേന വിമതരും തമ്മിലുളള അസ്വാരസ്യത്തിന്റെ സൂചന നല്‍കി സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ കനത്ത ഹൃദയത്തോടെയാണ് ബി.ജെ.പി തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ബിജെപി അധ്യക്ഷന്റെ വീഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ ബിജെപിയുടെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും നീക്കം ചെയ്തു. ദേവേന്ദ്ര ഫഡ്നാവിസ് ഉള്‍പ്പടെയുള്ള നേതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.
സുസ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്നുള്ളതുകൊണ്ടും, എതിരാളികള്‍ക്ക് കൃത്യമായ സന്ദേശം നല്‍കണമെന്നുള്ളതുകൊണ്ടുമാണ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചതെന്നാണ് ചന്ദ്രകാന്ത് പാട്ടീല്‍ പുറത്തുവന്ന വീഡിയോയില്‍ പറയുന്നത്. ബിജെപി കേന്ദ്ര നേതൃത്വവും മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഷിന്‍ഡെയെ പിന്തുണച്ചത് ഹൃദയഭാരത്തോടെയാണ്. സന്തോഷത്തോടെയല്ലെങ്കിലും തങ്ങള്‍ക്ക് ആ തീരുമാനം അംഗീകരിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.
Previous articleചരിത്രം കുറിച്ച് നീരജ് ചോപ്ര; ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍
Next articleപെണ്‍മക്കള്‍ പിതാവിന് ബാധ്യതയല്ല; ജീവനാംശ കേസില്‍ സുപ്രീംകോടതി