Home News ഇര്‍ഷാദിന് നീന്തല്‍ അറിയാം; മുങ്ങിമരിക്കില്ലെന്ന് പിതാവ്

ഇര്‍ഷാദിന് നീന്തല്‍ അറിയാം; മുങ്ങിമരിക്കില്ലെന്ന് പിതാവ്

99
0

ഇര്‍ഷാദ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് നാസര്‍. തന്റെ മകനെ കൊലപ്പെടുത്തിയതാണെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഷമീര്‍, കബീര്‍, നിജാസ് എന്നിവരാണ് ഇര്‍ഷാദിനെ കുടുക്കിയതെന്നും പിതാവ് നാസര്‍ പറഞ്ഞു. ഇന്നലെ വരെ ഇര്‍ഷാദിനെ ജീവനോടെ കിട്ടുമെന്നാണ് പോലീസ് പറഞ്ഞിരുന്നതെന്ന് പിതാവ് പറഞ്ഞു.

‘രണ്ടുലക്ഷം രൂപ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് സംഘം വിളിച്ചിരുന്നു. മൃതദേഹം മാറി സംസ്‌കരിക്കാന്‍ നല്‍കിയതിലും സംശയമുണ്ട്. നല്ലപോലെ നീന്തല്‍ അറിയാവുന്ന ഇര്‍ഷാദ് പുഴയില്‍ മുങ്ങിമരിക്കുമെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. ഇതിന് പിന്നില്‍ വന്‍ ഗ്യാംഗുണ്ടെന്ന് സംശയമുണ്ട്’, നാസര്‍ വ്യക്തമാക്കി.

കൊയിലാണ്ടി നിന്നും കണ്ടെടുത്ത മൃതദേഹം ഇന്‍ഷാദിന്റേതെന്ന് ഇന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.ഡിഎന്‍എ പരോശോധനഫലം വന്നതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മൃതദേഹം ഇര്‍ഷാദിന്റെതാണെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു മാതാപിതാക്കളുടെ രക്ത സാമ്പിളുകള്‍ ഇന്നലെ പൊലീസ് ഡി.എന്‍.എ പരിശോധനക്കയച്ചത്.

Previous articleലോകാവസാന കാലത്തെ മനുഷ്യന്റെ അവസാന സെല്‍ഫി!
Next articleകണ്ണില്‍ നിന്നും പുറത്തെടുത്തത് 20 സെന്റീമീറ്റര്‍ നീളമുള്ള വിര