Home News ച​രി​ത്ര​കാ​ര​ൻ ഇ​ർ​ഫാ​ൻ ഹ​ബീ​ബ് ഗു​ണ്ടയെ​ന്ന് ഗ​വ​ർ​ണ​ർ

ച​രി​ത്ര​കാ​ര​ൻ ഇ​ർ​ഫാ​ൻ ഹ​ബീ​ബ് ഗു​ണ്ടയെ​ന്ന് ഗ​വ​ർ​ണ​ർ

35
0

പ്ര​മു​ഖ ച​രി​ത്ര​കാ​ര​ൻ ഇ​ർ​ഫാ​ൻ ഹ​ബീ​ബ് ഗു​ണ്ട​യാ​ണെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ച​രി​ത്ര കോ​ണ്‍​ഗ്ര​സി​ൽ ഇ​ർ​ഫാ​ൻ ഹ​ബീ​ബ് തെ​രി​വു​ഗു​ണ്ട​യെ​പ്പോ​ലെ പെ​രു​മാ​റി​യെ​ന്ന് ഗ​വ​ർ​ണ​ർ ആ​രോ​പി​ച്ചു.

ഇ​താ​ണോ അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​രു​ടെ ജോ​ലി. താ​ൻ തെ​റ്റാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യാ​ൽ ആ​ക്ര​മി​ക്കു​യാ​ണോ ചെ​യ്യേ​ണ്ട​ത്. ഈ ​ക്രി​മി​ന​ൽ മ​നോ​നി​ല​യെ​ക്കു​റി​ച്ചാ​ണ് താ​ൻ പ​റ​യു​ന്ന​ത്.

ച​രി​ത്ര കോ​ൺ​ഗ്ര​സി​ൽ ന​ട​ന്ന​ത് പ്ര​തി​ഷേ​ധ​മ​ല്ല, ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യു​ള്ള ആ​ക്ര​മ​ണ​മാ​യി​രു​ന്നു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ ഗൂ​ഢോ​ലോ​ച​ന​യി​ലെ കൂ​ട്ടു​പ്ര​തി​യാ​ണെ​ന്നും ഗ​വ​ർ​ണ​ർ ആ​രോ​പി​ച്ചു. അ​ക്കാ​ദ​മി​ക് വി​ദ​ഗ്‍​ധ​രു​ടെ ജോ​ലി ഗൂ​ഢാ​ലോ​ച​ന​യ​ല്ലെ​ന്ന് ഇ​ർ​ഫാ​ൻ ഹ​ബീ​ബ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​രി​ച്ചി​രു​ന്നു.

ത​ന്‍റെ അ​ധി​കാ​രം വെ​ട്ടി​ച്ചു​രു​ക്കു​ന്ന ബി​ല്ലി​ൽ ഒ​പ്പി​ടി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ബി​ൽ നി​യ​മ​മാ​ക​ണ​മെ​ങ്കി​ൽ താ​ൻ ഒ​പ്പി​ട​ണം. നി​യ​മ​വി​രു​ദ്ധ​മാ​യ ബി​ല്ലു​ക​ളി​ൽ താ​ൻ ഒ​പ്പി​ടി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.

Previous articleകോ​ഴി​ക്കോ​ട് പെ​യി​ന്‍റ് ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടി​ത്തം
Next articleരാജ്യത്തെ ടോള്‍ പ്ലാസകള്‍ നിര്‍ത്താന്‍ കേന്ദ്ര തീരുമാനം