കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വില കുത്തനെ കൂട്ടി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്. ശമ്പളം നല്കാന് പോലും ബുദ്ധിമുട്ടുന്ന കെഎസ്ആര്‍ടിസിയ്ക്ക് ഇത് വലിയ അടിയാണ്. താല്‍ക്കാലികമായി പുറത്തെ സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ വാങ്ങാനാണ് തീരുമാനം
ഇന്ന് മുതല്‍ കെഎസ്ആര്‍ടിസിയെ ബള്‍ക്ക് പര്‍ച്ചെയ്സര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ലിറ്ററിന് 98 രൂപ 15 പൈസയാക്കി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് വില നിശ്ചയിച്ചു. പുതിയ നിരക്ക്പ്രകാരം 6.73 രൂപയുടെ വര്‍ധനയാണ് നിലവില്‍ വന്നത്. പുതിയ വര്‍ധനമൂലം ഒരു ദിവസം 37 ലക്ഷം രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ പറയുന്നത്. നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കെഎസ്ആര്‍ടിസിക്ക് ഇരുട്ടടിയാണ് ഡീസല്‍ വില വര്‍ധന.
കഴിഞ്ഞ ദിവസം വരെ പ്രൈവറ്റ് പമ്പുകള്‍ക്ക് നല്കുന്ന 93.47 രൂപ നിരക്കിലായിരുന്നു കെഎസ്ആര്‍ടിസിയ്ക്കും ഡീസല്‍ നല്കി വന്നിരുന്നത്. ഇതില്‍ നിന്ന് 4.41 രൂപയുടെ യുടെ വര്‍ദ്ധനവാണ് നിലവില്‍ വരുത്തിയത്. നിലവിലെ ഷെഡ്യൂള്‍ പ്രകാരം ദിവസം ശരാശരി 11.90 ലക്ഷം രൂപയുടെ അധിക ബാധ്യതയും മാസത്തില്‍ മൂന്ന് കോടിയിലധികം രൂപയുടെ അധിക ബാധ്യത കെഎസ്ആര്‍ടിസിയ്ക്ക് ഈ തീരുമാനം മൂലം വരും.