അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ കണ്ണിയായ യുവാവ് പിടിയില്‍. മുതലക്കുളത്ത് രാത്രി നടന്ന വാഹന പരിശോധനയിലാണ് ചക്കുംകടവ് ആനമാട് ഖദീജ മഹലില്‍ ഷക്കീല്‍ ഹര്‍ഷാദ് പോലീസിന്റെ പിടിയിലായത്. 112 ഗ്രാം എം.ഡി.എം.എ.
പ്രതിയുടെ പക്കല്‍നിന്ന് പോലീസ് പിടിച്ചെടുത്തു. ഇയാളെ വിശദമായി ചോദ്യംചെയ്തതില്‍ കാക്കഞ്ചേരി കേന്ദ്രീകരിച്ച് വിവിധയിനം മാരക മയക്കുമരുന്നുകള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തിവരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തില്‍പെട്ടയാളാണ് പിടിയിലായതെന്ന് പോലീസിന് വ്യക്തമായി.
എം.ഡി.എം.എ., എല്‍.എസ്.ഡി. സ്റ്റാമ്പ്, എക്സ്റ്റസി ഗുളികകള്‍ ഹാഷിഷ് തുടങ്ങി വിവിധയിനം മയക്കുമരുന്നുകളാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. ബാങ്ക് അക്കൗണ്ട് പോലീസ് കണ്ടെത്താതിരിക്കുന്നതിനായി നേരിട്ടുള്ള പണമിടപാടാണ് നടത്തിയിരുന്നത്.