Home News 38 വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം പഴയ ബങ്കറില്‍

38 വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം പഴയ ബങ്കറില്‍

64
0
38 വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം സിയാചിനിലെ പഴയ ബങ്കറില്‍ നിന്നും കണ്ടെത്തി. 1984 മെയ് 29 മുതല്‍ കാണാതായ 19 കുമയൂണ്‍ റെജിമെന്റിലെ സൈനികനായ ചന്ദര്‍ശേഖര്‍ ഹര്‍ബോളയുടെ മൃതദേഹമാണിതെന്ന് സൈന്യം സ്ഥിരീകരിച്ചു. ഹിമപാതത്തിലെ പട്രോളിംഗിനിടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
പാക്കിസ്ഥാനെതിരെ പോരാടാന്‍ 1984-ല്‍ നിയോഗിച്ച ‘ഓപ്പറേഷന്‍ മേഘദൂതിലെ’ 20 പേരടങ്ങുന്ന സംഘത്തിലെ സൈനികനായിരുന്നു ഹര്‍ബോള. പതിവു പട്രോളിങ്ങിനിടെ 20 സൈനികരും ഹിമക്കാറ്റിലകപ്പെടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇതുവരെയായി 20 പേരില്‍ 15 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അഞ്ചുപേരെ കണ്ടെത്താനുണ്ടായിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹമാണ് ഇപ്പോള്‍ സിയാചിനിലെ പഴയ ബങ്കറില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഹര്‍ബോളയുടെ മൃതദേഹം ഇദ്ദേഹത്തിന്റെ ഭാര്യ താമസിക്കുന്ന സരസ്വതി വിഹാര്‍ കോളനിയിലേക്ക് മൃതദേഹം എത്തിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൃതദേഹാവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിക്കിടന്ന ആര്‍മി ടാഗുകളാണ് ചന്ദര്‍ശേഖറിന്റെ മൃതദേഹം തിരിച്ചറിയാന്‍ സഹായകമായതെന്ന് സൈന്യം പറയുന്നു. തുടര്‍ന്ന് ഔദ്യോഗിക രേഖകള്‍ പരിശോധിച്ച് മൃതദേഹം ചന്ദര്‍ശേഖറിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
Previous articleകുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍
Next article മോന്‍സന്റെ വീട്ടില്‍ തേങ്ങയും മീനും കൊണ്ടുവന്നത് ഡിഐജിയുടെ കാറില്‍