Home News ഹെലികോപ്റ്റര്‍ അപകടം; 14 യാത്രക്കാരില്‍ 13 പേരും മരിച്ചു, ഒരാളുടെ നില അതീവ ഗുരുതരം

ഹെലികോപ്റ്റര്‍ അപകടം; 14 യാത്രക്കാരില്‍ 13 പേരും മരിച്ചു, ഒരാളുടെ നില അതീവ ഗുരുതരം

84
0

ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ആകെ പതിനാല് യാത്രക്കാരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ മരണപ്പെട്ടവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു.

രക്ഷപ്പെട്ട ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, മകള്‍, മകന്‍ എല്‍എസ് ലിഡര്‍, ബ്രിഗേഡിയര്‍ എല്‍.എസ്.ലിദര്‍, ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായിക് ഗുര്‍സേവക് സിങ്, ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായ് തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവരടക്കം ഹെലികോപ്റ്ററില്‍ 14 യാത്രികരാണുണ്ടായിരുന്നത്.

ഇവരില്‍ ഒരാള്‍ മലയാളിയാണെന്ന് വിവരമുണ്ട്. ജൂനിയര്‍ വാറന്റ് ഓഫിസര്‍ പ്രദീപ് യാത്രസംഘത്തിലുണ്ടായിരുന്നതായാണ് സൂചന. കൊല്ലപ്പെട്ടവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബിബിന്‍ റാവത്തിന്‌റെ ആരോഗ്യസ്ഥിതിയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല

 

Previous articleകൂനൂർ ഹെലികോപ്റ്റർ അപകടം ; ഔദ്യോഗിക പ്രസ്താവന നാളെ നടത്തും
Next articleസംസ്ഥാനത്ത് ഇന്ന് 5038 പേര്‍ക്ക് കോവിഡ്