Home News ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ കൈതാങ്ങ്; ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ 40,000 മെട്രിക് ടണ്‍ ഡീസല്‍ കൂടി അയച്ചു

ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ കൈതാങ്ങ്; ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ 40,000 മെട്രിക് ടണ്‍ ഡീസല്‍ കൂടി അയച്ചു

243
0

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ കൈതാങ്ങ്. ശ്രീലങ്കയിലെ ഇന്ധനക്ഷാമം ലഘൂകരിക്കാന്‍ 40,000 മെട്രിക് ടണ്‍ ഡീസല്‍ കൂടി ഇന്ത്യ കൈമാറി. മേയ് 23ന് ഇന്ത്യ 40,000 മെട്രിക് ടണ്‍ പെട്രോളും ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യയും ശ്രീലങ്കയും ഫെബ്രുവരി 2ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി 500 മില്യണ്‍ യുഎസ് ഡോളറിന്റെ ലൈന്‍ ഓഫ് ക്രെഡിറ്റ് കരാറില്‍ ഒപ്പുവച്ചിരുന്നു.

1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പോകുന്നത്. ആ സാഹചര്യത്തില്‍ ഇന്ധന ഇറക്കുമതിക്കായി 500 മില്യണ്‍ എന്ന ഇന്ത്യന്‍ ക്രെഡിറ്റ് ലൈന്‍ ശ്രീലങ്കയ്ക്ക് വലിയ ആശ്വാസമാകും.

ഇന്ധനം, പാചകവാതകം, അവശ്യസാധനങ്ങള്‍ എന്നിവയുടെ ലഭ്യതക്കുറവ് മൂലം പൊറുതി മുട്ടിയിരിക്കുകയാണ് ശ്രീലങ്കൻ ജനത. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് മൂലം ശ്രീലങ്കയിലെ പൊതുജനങ്ങള്‍ മാസങ്ങളായി ബുദ്ധിമുട്ടുകയാണ്. രാഷ്ട്രീയ രംഗത്ത് മാറ്റമുണ്ടായെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ ശ്രീലങ്കയ്ക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല.

Previous articleനടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് വാദം
Next articleരണ്ട് വർഷമായി എന്തെങ്കിലും പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ മറികടക്കണം; മികച്ച അദ്ധ്യയനത്തിന് എല്ലാ സാഹചര്യവും ഒരുക്കിയിട്ടുണ്ട്: മന്ത്രി വി. ശിവൻകുട്ടി