Home News  ഇന്ധനവില ഒറ്റയടിക്ക് 52 ശതമാനം വര്‍ധിപ്പിച്ചു 

 ഇന്ധനവില ഒറ്റയടിക്ക് 52 ശതമാനം വര്‍ധിപ്പിച്ചു 

113
0
ഇന്ധനവില വര്‍ധിപ്പിച്ചതിനെതിരെ ബംഗ്ലാദേശിലെ ജനങ്ങള്‍ തെരുവിലിറങ്ങി. ഇന്ധനവിലയില്‍ ഒറ്റയടിക്ക് 52% വര്‍ധനവാണ് ബംഗ്ലാദേശിലുണ്ടായിരിക്കുന്നത്. ജനങ്ങള്‍ പല ഇന്ധനസ്റ്റേഷനുകളും ഉപരോധിച്ചു. ഉക്രൈന്‍- റഷ്യ യുദ്ധമാണ് ഇന്ധനവില ഇത്രയും വര്‍ധിക്കാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
 അര്‍ദ്ധരാത്രി മുതല്‍ പെട്രോള്‍ വില 51.7 ശതമാനവും ഡീസലിന് 42.5 ശതമാനവും വര്‍ധിച്ചു. ഉയര്‍ന്ന വില പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി ജനങ്ങള്‍ പമ്പുകളിലേക്ക് കൂട്ടത്തോടെ വന്നു ഇതോടെ പലയിടത്തും തിരക്ക് നിയന്ത്രിക്കാനാകാത്തതിനാല്‍ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തി വെക്കേണ്ടി വന്നു. തുടര്‍ന്ന് പലയിടത്തും പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.
വിജ്ഞാപനം അനുസരിച്ച് പെട്രോള്‍ വില 44 ടാക്ക വര്‍ധിച്ച് 130 ടാക്കയിലെത്തി. ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ വില 42.5 ശതമാനം വര്‍ധിച്ച് 114 ടാക്കയായി. സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇന്ധനവിലയില്‍ ഒറ്റയടിക്കുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. ഇന്ധന വില വര്‍ദ്ധനവ് പണപ്പെരുപ്പം വഷളാക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. സില്‍ഹറ്റ് നഗരത്തിലെ എല്ലാ ഇന്ധന പമ്ബുകള്‍ക്കും മുന്നില്‍ ആളുകള്‍ ഒത്തുകൂടി പ്രതിഷേധിച്ചു. മറ്റ് നഗരങ്ങളിലും സമാനമായ പ്രതിഷേധം നടന്നു.
Previous articleഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രത
Next articleബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത