Home News  ഐ.ജി ലക്ഷ്മണ പുറത്ത് തന്നെ; സസ്‌പെന്‍ഷന്‍ നീട്ടി

 ഐ.ജി ലക്ഷ്മണ പുറത്ത് തന്നെ; സസ്‌പെന്‍ഷന്‍ നീട്ടി

130
0
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഐ.ജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി.
മൂന്ന് മാസത്തേക്കാണ് സസ്പെന്‍ഷന്‍ നീട്ടിയത്.
സസ്പെന്‍ഷന്‍ നീട്ടാന്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നാണ് സസ്പെന്‍ഷന്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു
അന്വേഷണം പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി വേണ്ടിവരുമെന്ന് ഇന്റലിജന്‍സ് എഡിജിപി സര്‍ക്കാരിനെ അറിയിച്ചിരുന്നു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുന്നത് ശരിയല്ലെന്ന് സസ്പെന്‍ഷന്‍ പുനഃപരിശോധിക്കുന്ന കമ്മിറ്റി വിലയിരുത്തുകയായിരുന്നു.
Previous articleനിതീഷ് കുമാര്‍ രാജിവയ്ക്കുന്നു; ഗവര്‍ണറുമായി ഉടന്‍ കൂടിക്കാഴ്ച
Next articleഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കണം, മുഖ്യമന്ത്രിയെ സര്‍വ്വകലാശാലകളുടെ വിസിറ്ററായി നിയമിക്കണം