തായ്‌വാന്‍ വിഷയത്തില്‍ വീണ്ടും പ്രകോപനപരമായ പരാമര്‍ശവുമായി ചൈന. തായ്‌വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണെങ്കില്‍ ഒരു യുദ്ധത്തിന് പോലും തങ്ങള്‍ മടിക്കില്ല എന്നാണ് ചൈനീസ് പ്രതിരോധ വകുപ്പ് മന്ത്രി യുഎസിനോട് പറഞ്ഞത്.
യു.എസിന്റെ പ്രതിരോധ വകുപ്പ് മന്ത്രി ലോയ്ഡ് ഓസ്റ്റിനോടായിരുന്നു ചൈനീസ് പ്രതിരോധ വകുപ്പ് മന്ത്രി വെയ് ഫെന്‍ഗെയുടെ പ്രതികരണം. സിംഗപ്പൂരില്‍ ഇന്നലെ നടന്ന ഷാംഗ്രിലാ സംഭാഷണ സുരക്ഷാ ഉച്ചകോടിക്കിടെയാണ് ചൈനയുടെ അവകാശവാദം.
തായ്‌വാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഏത് വിധേനയും തകര്‍ക്കുമെന്നും നാടിന്റെ ‘ഐക്യം’ നിലനിര്‍ത്തുമെന്നുമായിരുന്നു വെയ് ഫെന്‍ഗെ പറഞ്ഞത്. ചൈനീസ് പ്രതിരോധകാര്യ മന്ത്രാലയം തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ പ്രദേശത്ത് വീണ്ടും സംഘര്‍ഷ സാധ്യത ഉടലെടുത്തു.