Home News ഇടുക്കി ഡാം ഇന്ന് തുറക്കും;  അഞ്ച് വില്ലേജുകളില്‍ ജാഗ്രതാ നിര്‍ദേശം

ഇടുക്കി ഡാം ഇന്ന് തുറക്കും;  അഞ്ച് വില്ലേജുകളില്‍ ജാഗ്രതാ നിര്‍ദേശം

53
0
മധ്യ കേരളത്തിലും വടക്കന്‍ കേരളത്തില്‍ മഴ തുടരും. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു..
എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. തീവ്ര മഴമുന്നറിയിപ്പുകളില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങലില്‍ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളില്‍ അതീവ ജാഗ്രത തുടരണം.
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് ഞായറാഴ്ച രാവിലെ 10ന് തുറക്കും. ഡാമിന്റെ ഒരു ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്സ് ജലം ഒഴുക്കി വിടാനാണ് തീരുമാനം. വെള്ളിയാഴ്ച രാത്രി ജലനിരപ്പ് 2381.53 അടിയെത്തിയപ്പോള്‍ ഓറഞ്ച് അലര്‍ട്ടും ശനിയാഴ്ച രാവിലെ 7.30ന് ജലനിരപ്പ് 2382.53 അടിയിലെത്തിയപ്പോള്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ഡാം തുറക്കുന്നതിനോടനുബന്ധിച്ച് അഞ്ച് വില്ലേജുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Previous articleഗൂഗിള്‍ മാപ്പില്ലാതെ എന്ത് യാത്ര; പക്ഷേ ശ്രദ്ധിക്കണം
Next articleമണിക്കൂറുകള്‍ക്കുള്ളില്‍ മാറി മറിഞ്ഞി സ്വര്‍ണവില; അറിയാം ഇന്നത്തെ വില