Home News മഴ തുടരുന്നു; ഇടുക്കി ഡാമില്‍ നിന്നും ഒഴുക്കിവിടുന്ന വെളളത്തിന്‌റെ അളവ് വര്‍ദ്ധിപ്പിച്ചു

മഴ തുടരുന്നു; ഇടുക്കി ഡാമില്‍ നിന്നും ഒഴുക്കിവിടുന്ന വെളളത്തിന്‌റെ അളവ് വര്‍ദ്ധിപ്പിച്ചു

278
0

ഇടുക്കി ഡാമിന്‌റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഡാമില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചു. രാവിലെ 40 സെന്റിമീറ്റര്‍ തുറന്ന ചെറുതോണി അണക്കെട്ടിന്‌റെ ഷട്ടര്‍ 60 സെന്റിമീറ്ററാക്കി ഉയര്‍ത്തി. സെക്കന്‍ഡില്‍ 60000 ലിറ്റര്‍ വെള്ളമാണ് നിലവില്‍ പുറത്തേക്കൊഴുകുന്നത്.

കുടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതുകൊണ്ട്് നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ല ഭരണകൂടം അറിയിക്കുന്നത്. മഴ ഇനിയും കൂടുതല്‍ ശക്തമായാല്‍ ഡാമിന്‌റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നുവിടാനുളള സാധ്യതയുണ്ട്.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തുറന്നിരുന്ന 9 ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ അടച്ചു. നിലവില്‍ ആറ് സ്പില്‍വേ ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. 8,380 ഘനയടി വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുക്കുന്നത്.

 

Previous articleരാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു; വിദേശത്തു നിന്ന് മുംബൈയില്‍ തിരിച്ചെത്തിയ 109 പേരെകാണാനില്ല
Next articleഐഎഎസുകാരുടെ പ്രതിഷേധം തളളി സര്‍ക്കാര്‍; കെഎഎസ് ശമ്പളത്തില്‍ മാറ്റമില്ല, അടിസ്ഥാന ശമ്പളം 81,800 തന്നെ