Home News ഇടുക്കിയിൽ ലോറി താഴ്‌ച‌യിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

ഇടുക്കിയിൽ ലോറി താഴ്‌ച‌യിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

92
0

ഇടുക്കി മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് 20 അടി താഴ്‌ച‌യിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ലോറിയിൽ കുടുങ്ങിക്കിടന്ന ആളാണ് മരിച്ചത്. റബർ പാലുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. മുട്ടം പഞ്ചായത്ത് പടിയിൽ വെച്ച് നിയന്ത്രണം വിട്ട് സമീപത്തെ ഒരു വീട്ടിലേക്ക് പതിക്കുകയായിരുന്നു. വീഴ്‌ചയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിൻ പൂർണമായും തകർന്നു.

കാഞ്ഞിരപ്പള്ളിയിൽ നിന്ന് തൊടുപുഴയിലേക്ക് ലാറ്റക്‌സുമായി വരികയായിരുന്നു വാഹനം. ഡ്രൈവറടക്കം ക്യാബിനിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെ ഏറെ ശ്രമകരമായാണ് പൊലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്.

Previous articleകാത്തിരിപ്പിന് വിരാമം; ‘എമ്പുരാൻ’ പ്രഖ്യാപിച്ച് പൃഥിരാജ്
Next article28 ആഴ്ചയായ ഗര്‍ഭം നീക്കം ചെയ്യാന്‍ ഹൈക്കോടതി അനുമതി