ജലനിരപ്പ് ഉയരുന്ന പശ്ചാത്തതലത്തില്‍ ഇടമലയാര്‍ ഡാം ഇന്ന് തുറക്കും. രാവിലെ 10 മണിക്കാണ് ഷട്ടര്‍ തുറക്കുക. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു.
ആദ്യ മണിക്കൂറുകളില്‍ 50 ക്യുമെക്സ് ജലവും പിന്നീട് 100 ക്യുമെക്സ് ജലവുമാണ് തുറന്ന് വിടുക. വെള്ളം ആദ്യം ഒഴുകി എത്തുക ഭൂതത്താന്‍കെട്ട് ബാരേജിലേക്കാണ്. ബാരേജിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുന്നതുകൊണ്ട് വെള്ളം വേഗത്തില്‍ പെരിയാറിലെത്തും. തുറന്ന് ഏഴ് മണിക്കൂറിന് ശേഷം നെടുമ്പാശ്ശേരി ഭാഗത്തെത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക് കൂട്ടല്‍.
കേരളത്തില്‍ അതിശക്തമായ മഴ തുടരുന്നു. മധ്യ-വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇടുക്കി മുതല്‍ കാസര്‍ഗോഡ് വരെയുള്ള 8 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. മറ്റു ജില്ലകളില്‍ മഴ മുന്നറിയിപ്പുകള്‍ ഇല്ല.