Home News രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യത; ഇന്റലിജന്റ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്

രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യത; ഇന്റലിജന്റ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്

114
0
രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്റ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനകളുടെ ആക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് ഡല്‍ഹി പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ 75ആം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്
ഡല്‍ഹി പൊലീസിന് അയച്ച പത്ത് പേജ് റിപ്പോര്‍ട്ടിലാണ് ജാഗ്രതാ നിര്‍ദേശം. സ്വാതന്ത്ര്യ ദിനത്തിലെ പ്രധാന ആഘോഷങ്ങള്‍ നടക്കുന്ന ചെങ്കോട്ടയുടെ സുരക്ഷ വര്‍ധിപ്പിക്കണം. പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉദയ്പുര്‍, അമരാവതി കൊലപാതകങ്ങളും ഐ.ബി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഉദയ്പൂരിലെയും അമരാവതിയിലെയും സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരക്കേറിയ സ്ഥലങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന ജാഗ്രത പാലിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. വലിയ നേതാക്കളെയും പ്രധാനപ്പെട്ട സ്ഥലങ്ങളെയുമാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡല്‍ഹിയടക്കം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഐബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Previous articleപാലാ നഗരത്തില്‍ റോഡ് ഇടിഞ്ഞ് താണു, വലിയ ഗര്‍ത്തം 
Next articleവീണ്ടും റെഡ് അലേര്‍ട്ട്; എട്ട് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത