Home News ഞാനൊരു വൃത്തികേടും കാട്ടിയിട്ടില്ല, ഇത് കള്ളക്കേസാണ്, പരാതിക്കാരി വൈരാഗ്യം തീര്‍ക്കുകയാണെന്ന് പി സി ജോര്‍ജ്ജ്

ഞാനൊരു വൃത്തികേടും കാട്ടിയിട്ടില്ല, ഇത് കള്ളക്കേസാണ്, പരാതിക്കാരി വൈരാഗ്യം തീര്‍ക്കുകയാണെന്ന് പി സി ജോര്‍ജ്ജ്

158
0

തിരുവനന്തപുരം: ഒരു സ്തീയേയും താന്‍ പീഡിപ്പിച്ചിട്ടില്ലെന്ന് മുന്‍ എംഎല്‍എ പിസി ജോര്‍ജ്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്ന് തെളിയിക്കുമെന്നും പി സി ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പരാതിക്കാരി വൈരാഗ്യം തീര്‍ക്കുകയാണ്. ഞാനൊരു വൃത്തികേടും കാട്ടിയിട്ടില്ല. ഇത് കള്ളക്കേസാണ്. മറ്റൊരു കേസില്‍ മൊഴി നല്‍കാത്തതിന്റെ വൈരാഗ്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതിക്കാരിയെ പീഡിപ്പിച്ചവരെല്ലാം റോഡിലൂടെ നടക്കുന്നുണ്ട്. അവരോട് ഏറ്റവും മാന്യമായി പെരുമാറിയ ഏക രാഷ്ട്രീയക്കാരന്‍ പി.സി ജോര്‍ജാണെന്ന് അവര്‍തന്നെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പറയുന്നു താന്‍ പീഡിപ്പിച്ചെന്ന്..

ഈ ഒരൊറ്റ കാര്യം കൊണ്ടെന്നും പിണറായി വിജയന്‍ രക്ഷപ്പെടില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. . മോളെ.. ചക്കരെ എന്നല്ലാതെ ഒന്നും വിളിക്കാറില്ല… എല്ലാവരോടും ബഹുമാനം കാണിക്കുന്ന വ്യക്തിയാണ് ഞാന്‍. പിണറായിയുടെ കാശും വാങ്ങി കാണിക്കുന്ന ഈ മര്യാദ കേടിനോട് ദൈവം തമ്പുരാന്‍ അവരോട് ക്ഷമിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു”- ജോര്‍ജ് പറഞ്ഞു.

എ ആര്‍ ക്യാംപിലേക്കാണ് അറസ്റ്റ് ചെയ്ത് പി സി ജോര്‍ജിനെ എത്തിച്ചിരിക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാണ് പൊലീസിന്റെ തീരുമാനം.

 

Previous articleആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ചു; 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി
Next articleസംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങി; വീണ ജോര്‍ജ്ജ്