Home News അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ് താന്‍ തീവ്രവാദി; ആരോപണങ്ങള്‍ക്ക് മറുപടിയുമായി അരവിന്ദ് കെജ്രിവാള്‍

അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ് താന്‍ തീവ്രവാദി; ആരോപണങ്ങള്‍ക്ക് മറുപടിയുമായി അരവിന്ദ് കെജ്രിവാള്‍

278
0

അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ് താന്‍ തീവ്രവാദിയാണെന്ന് തോന്നുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അരവിന്ദ് കെജ്രിവാളിന്
ഖാലിസ്ഥാനികളുമായി അടുത്ത ബന്ധമെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഭഗവത് മന്നിനെപ്പോലെ സത്യസന്ധനായ ഒരു മുഖ്യമന്ത്രി പഞ്ചാബില്‍ ഉണ്ടാകുന്നത് ആലോചിച്ച് അഴിമതിക്കാര്‍ക്കുണ്ടായ ഭയമാണ് ഇപ്പോള്‍ തീവ്രവാദ ബന്ധമെന്ന ആരോപണമായി പുറത്തുവരുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു. തനിക്കെതിരായി പ്രതിപക്ഷത്തെ എല്ലാ നേതാക്കളും ഒന്നിക്കുന്നതില്‍ അത്ഭുതമില്ലെന്നും അവരുടെ ഭാഷ പോലും സമാനമാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ഖാലിസ്ഥാന്‍ വാദികളുമായി കെജ്രിവാളിനുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് കത്തില്‍ ഛന്നി ആവശ്യപ്പെട്ടിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് കുമാര്‍ ബിശ്വാസാണ് കെജ്രിവാളിനെതിരേ ആരോപണം ഉന്നയിച്ചത്.

പഞ്ചാബ് മുഖ്യമന്ത്രി അല്ലെങ്കില്‍ സ്വതന്ത്ര്യ ഖാലിസ്ഥാന്‍ രാജ്യത്തെ പ്രധാനമന്ത്രിയാകും താന്നെന് കെജ്രിവാള്‍ പറഞ്ഞെന്നാണ് കുമാര്‍ ബിശ്വാസ് വാര്‍ത്താ എജന്‍സിയോട് പറഞ്ഞത്. എന്നാല്‍ കുമാര്‍ ബിശ്വാസിന്റെ വീഡിയോ വ്യാജമാണെന്നാണ് എഎപിയുടെ പ്രതികരണം.അരവിന്ദ് കെജ്രിവാളിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും പഞ്ചാബികളുടെ ആശങ്ക പരിഹരിക്കണമെന്നുമാണ് ഛന്നി പ്രധാനമന്ത്രിയിക്ക് അയച്ച കത്തില്‍ പറയുന്നത്.

 

Previous articleആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ്: ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു.
Next articleകിഴക്കമ്പലത്ത് ദീപുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത് സിപിഐഎം പ്രവര്‍ത്തകരെന്ന് പ്രതിപക്ഷ നേതാവ്