Home News ശമ്പള പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞു കെഎസ്ആർടിസി; ഇന്ന് മുതൽ റിലേ നിരാഹാരം

ശമ്പള പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞു കെഎസ്ആർടിസി; ഇന്ന് മുതൽ റിലേ നിരാഹാരം

188
0

കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ റിലേ നിരാഹാരം. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നേതാക്കളാണ് റിലേ നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. ശമ്പളം എല്ലാ മാസവും അഞ്ചിന് മുൻപ് നൽകണമെന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. എൻ.കെ പ്രേമചന്ദ്രൻ എംപിയാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്. ജനറൽ സെക്രട്ടറിമാരായ ആർ. ശശിധരനും ടി.സോണിയുയും നിരാഹാര സമരം ആരംഭിക്കും. ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോൾ എത്രയും വേഗത്തിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കാനാകും മാനേജ്‍മെന്റിന്റെ ശ്രമം.

ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി നൽകുക, സിഫ്റ്റ് കമ്പനി പിൻവലിക്കുക, ശമ്പള കരാർ പൂർണമായി നടപ്പാക്കുക, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പിൻവലിക്കുക, പതിനാറു ഡ്യൂട്ടി ഇല്ലെന്നതിന്റെ പേരിൽ ശമ്പളം തടയാതിരിക്കുക, യൂണിഫോം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം ജൂൺ 6ന് ആരംഭിച്ചത്.

Previous articleസിദ്ദു മൂസെവാലയുടെ കൊലയാളി പിടിയില്‍
Next articleകാലവർഷം ചതിക്കുമോ? സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത